എല്ലിന്റെ ബാലക്ഷയത്തിന് പരിഹാരം ഉണ്ട്..

 



 നമ്മൾ എല്ലാവരും തന്നെ കഠിനാധ്വാനം ചെയ്യുന്ന ആളുകളാണ് കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ഇല്ലങ്കിൽ കുറെയധികം നടക്കുമ്പോൾ അല്ലെങ്കിൽ ചാടുമ്പോൾ ,നമ്മൾ ഭാരം ചുമക്കും എല്ലാം തന്നെ നമുക്ക് നമ്മുടെ എല്ലുകളിൽ തേയ്മാനം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ടുതന്നെ നമ്മുടെ എല്ലുകൾ എല്ലാം ബലവതായ രീതിയിൽ നോക്കേണ്ടത് നമ്മുടെ ശരീരത്തിന് ആവശ്യമാണ്.കാൽസ്യം മഗ്നീഷ്യം സിങ്ക് ധതുക്കൾ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നമ്മുടെ എല്ലുകൾക്ക് വളരെയധികം ഗുണകരമാണ്. കാൽസ്യം കഴിക്കുന്നതോടെ എല്ലിന് തേയ്മാനം കുറയ്ക്കാനും അതോടൊപ്പം തന്നെ എല്ലുകൾക്ക് നല്ല സ്ട്രോങ്ങ് ആവാനും  പറ്റുന്നു .

 

പച്ചക്കറികൾ അതോടൊപ്പം തന്നെ പരിപ്പുകൾ എന്നിവയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.കാൽസ്യം ശരീരത്തിന് ആഗിരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡിയുടെ ആവശ്യം അത്യാവശ്യമാണ് വൈറ്റമിൻ ഡിയുടെ അളവ് ആവശ്യത്തിന് ഇല്ലെങ്കിൽ ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കുകയില്ല . 

 

വിറ്റാമിൻ ഡി നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. പ്രായമായവരിലും, കുട്ടികളും അധികം സൂര്യപ്രകാശം കൊള്ളാത്തവരില്ല വിറ്റാമിൻ ഡിയുടെ കുറവ് കാണാനിടയുണ്ട് അവയെല്ലാം തന്നെ കാൽസ്യം അവരുടെ ശരീരത്തിൽ ഉപയോഗിക്കാൻ കഴിയാതെയും അതിലൂടെ എല്ലുകൾക്ക് ബലം വരാതിരിക്കാനുള്ള സാധ്യതയുണ്ട്.എല്ലുകൾക്ക് ബലം കിട്ടാൻ സമീകൃത ആഹാരം കഴിക്കുന്നത് വളരെയധികം നല്ലതാണ് .അതോടൊപ്പം തന്നെ പയറുവർഗ്ഗങ്ങൾ പരിപ്പ്, പച്ചക്കറികൾ ഇലക്കറികൾ ഇതെല്ലാം തന്നെ കഴിക്കുന്നത് എല്ലുകൾക്ക് വളരെ ഉത്തമമാണ് .ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ എല്ലുകൾക്ക് ബലം വയ്ക്കുകയും എന്നാൽ ചില ഭക്ഷണം കഴിക്കുമ്പോൾ ബലം കുറയാനും സാധ്യത ഉണ്ട്. ഒരു ദിവസത്തിൽ ഒരു ടീ സ്പൂണിൽ കൂടുതൽ ഉപ്പ്‌ കഴിക്കുന്നത് നമ്മുടെ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാം അതോടൊപ്പം തന്നെ പപ്പടം അച്ചാറുകൾ , അസംസ്കൃത  ആഹാരം എല്ലാം തന്നെ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ എല്ലുകൾക്ക് ബലക്ഷയം സംഭവികാം.