പഴത്തൊലിയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും

 നമ്മൾ ഉപയോഗിക്കാതെ കളയുന്ന ഒരു സാധനമാണ് പഴത്തൊലി.പഴത്തൊലി പലപ്പോഴും നമ്മൾ പശുവിന് തിന്നാൻ കൊടുക്കാനോ ഇല്ലങ്കിൽ വലിച്ചെറിയുകയോ ആണ് പതിവ് പഴത്തൊലി എന്തിന് കൊള്ളാം എന്ന് ചോദിച്ചാൽ പശുവിനെ തിന്നാൻ കൊള്ളാം എന്നായിരിക്കും അതുമല്ലെങ്കിൽ സിനിമയിലെ കോമഡിനടന്മാരെ വീഴ്ത്താൻ ഉപയോഗിക്കാമെന്നും പറയാം.പഴത്തോലിയുടെ ഗുണങ്ങൾ പലപ്പോഴും നമ്മൾ അന്വേഷിക്കാൻ പോകാറില്ല. പഴത്തോലിയുടെ ഗുണങ്ങൾ കേട്ടാൽ സത്യത്തിൽ ഞെട്ടും.പഴത്തൊലി വിഷാദരോഗത്തിനുള്ള ഒരു ഉത്തമ ഔഷധം ആണെന്ന് പലർക്കുമറിയില്ല. 

 

പഴത്തോലിയിൽ ഉള്ള ഔഷധഗുണം അടങ്ങിയിരിക്കുന്ന ഘടകം വിഷാദരോഗത്ത ചെറുക്കും അതിനോടൊപ്പം തലച്ചോറിനെ സംരക്ഷികുമെന്നും പഠനങ്ങൾ പറയുന്നു. തലച്ചോറിലെ സെറോടോണിൻ അളവ് കുറയുന്നതാണ് വിഷാദരോഗത്തിന് ഒരു പ്രധാന കാരണമായി പറയുന്നത്. ഒരു വ്യക്തിയുടെ മാനസികാവസ്ഥയും അതുപോലെ ദേഷ്യം,വിശപ്പ് ,ലൈംഗികത തുടങ്ങിയത് നിയന്ത്രിക്കുന്നത്തിലും പഴത്തൊലി നല്ലൊരു മരുന്നാണ്.ഏത്തപ്പഴത്തിന്റ തൊലിയിട്ടു തിളപ്പിച്ച വെള്ളം കുടികുന്നതും പഴത്തൊലിയും ജ്യൂസിൽ കഴിക്കുന്നത് വിഷാദമകറ്റാൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. പലപ്പോഴും പഴത്തൊലി ആണല്ലോ അത് കൊണ്ട് പ്രയോജനം ഒന്നും ഇല്ല എന്നാണ് പലരുടേയും ചിന്ത. ഇനി മുതൽ പഴത്തൊലി പശുവിനു കൊടുകുന്നതിന് മുമ്പായി ഒരു വീണ്ടുവിചാരം ഉണ്ടാകുന്നത് നന്നായിരിക്കും.