ബാത്റൂം വൃത്തിയാക്കുന്നത് ചിലർക്കെങ്കിലും ഭയങ്കര കഷ്ടതകൾ നിറഞ്ഞ ഒരു പണിയാണ്. നമ്മൾ പലപ്പോഴും ബാത്റൂം വൃത്തിയാക്കുമ്പോൾ നല്ല രീതിയിൽ വൃത്തിയാക്കാതിരിയ്ക്കുക യോ അല്ലെങ്കിൽ അവിടെ തന്നെ ചെളി അടിഞ്ഞുകൂടുകയും ചെയ്യുന്നുണ്ട് .നമ്മൾ പല തരത്തിലുള്ള അണുനാശിനികൾ ഉപയോഗിച്ചു കഴിഞ്ഞാലും വൃത്തിയായി കിടക്കറില്ല.ബാത്റൂം എത്രതന്നെ വൃത്തിയാക്കി കഴിഞ്ഞാലും ബാത്റൂമിൽ നിന്നും ഉള്ള മണം ചിലപ്പോൾ വിട്ടുമാറുകയില്ല .
നമ്മൾ എന്തൊക്കെ തരത്തിലുള്ള ഫിനോയിൽലുകൾ ഉപയോഗിച്ച് കഴിഞ്ഞാലും തന്നെ ബാത്റൂമിൽ മണം ചിലപ്പോൾ മാറുകയില്ല അതിനുള്ള ഒരു നല്ലൊരു പ്രതിവിധിയാണ് നമ്മുടെ വീട്ടിൽ തന്നെയുണ്ട്.ആദ്യം തന്നെ ഒരു ഗ്ലാസ് എടുക്കുക ഗ്ലാസ്സിലേക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ഇടുക .ബേക്കിംഗ് പൗഡർ നമ്മൾ ഭക്ഷണവസ്തുക്കളിൽ മാത്രമല്ല നല്ലൊരു അണുനാശിനി കൂടിയാണ് ബേക്കിങ് പൗഡർ ഒരു ടീസ്പൂണ് ഇല്ലങ്കിൽ രണ്ട് ടീസ്പൂൺ നമുക്ക് ആഡ് ചെയ്യാം . ഗ്ലാസ്സിലേക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ആഡ് ചെയ്യുക. കാപ്പിപ്പൊടി ആഡ് ചെയ്യുന്നത് നല്ലൊരു മണം കിട്ടാൻ ആണ്.
കുറച്ചു കർപ്പൂരം കൂടി ആ ഗ്ലാസ്സിലേക് പൊടിച്ചിടുക
.അതിനുശേഷം ആ ഗ്ലാസ്സിലെ മുകൾഭാഗം നല്ലൊരു തുണി ഉപയോഗിച്ചോ നല്ലൊരു പേപ്പർ
ഉപയോഗിച്ചോ മൂടുക. തുണിയുടെ മുകളിലോ കുറച്ച് ദ്വാരങ്ങൾ ഇടുക അതിനുശേഷം ഈ
കപ്പ് ബാത്റൂമിന്റെ ഒരു മൂലയിൽ കൊണ്ട് വെക്കുക.