നിങ്ങൾക്കും കോവിഡ് ബാധിച്ചിരിക്കാം….

 


 ഡികോവിഡ് വ്യാപനം നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.2019ൽ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തെ തന്നെ ഞട്ടിച്ചു വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ് . ദിനംപ്രതി ലക്ഷകണക്കിന് ആളുകൾ കോവിഡ് ബാധിക്കുണ്ട്. ഒരു ചുമ്മയോ പനിയോ വന്നാൽ പോലും കോവിടാണോ എന്നാണ് എല്ലാവർക്കും പേടി. മരണ സാധ്യത വളരെ കുറവാണകിലും വാക്‌സിനേഷൻ ഇല്ലാത്തതും വളരെ പെട്ടെന്ന് പകരാൻ സാധ്യത ഉള്ളതുമായ വൈറസാണ് കോവിഡ്. ലോകത്താകമാനം ഇരുപത് ലക്ഷത്തോളം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു . പ്രായമായവരിലും കുട്ടികളിലും ആണ് കൂടുതൽ മരണ സാധ്യത എങ്കിലും യുവാക്കളിലും മരണ സാധ്യത തള്ളി കളയാൻ പറ്റില്ല. 

 

കോവിടാണോ നമുക്ക് എന്ന് ഓരോരുത്തർക്കും തിരിച്ചറിയാൻ ഒരു മാർഗം ഉണ്ട്. പണിയും തലവേദനയും ആണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങൾ . ഇതോടൊപ്പം ക്ഷീണം , നിർത്താതെ ഉള്ള ചുമ, മസിലുകൾ വേദന , വയറിഇളക്കം ഇതിൽ രണ്ടോ അതിൽ കൂടുതലോ ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. നിങ്ങൾ കോവിഡ് ബാധിത സ്ഥലത്തിൽ താമസിക്കുന്ന ഒരു വ്യക്തിയോ ഇല്ലെങ്കിൽ കോവിഡ് ബാധിത സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത ആളുകൾ ആണക്കിൽ കോവിഡ് വരാൻ ഉള്ള സാധ്യത കൂടുതലാണ്. അതേപോലെ കോവിഡ് പ്രതിരോധപ്രവർത്തകർ, ആരോഗ്യജീവനക്കാർ എന്നിവർക്കും ഈ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആകാൻ സാധ്യത ഉണ്ട്.