മുഖക്കുരുവിന് നമുക്കു തുരത്താം..

 


 

75 മുതൽ 90 ശതമാനത്തോളം ടീനേജ് പ്രായക്കാരുടെ ഇടയിൽ വരുന്ന ഒരു പ്രശ്നമാണ് മുഖക്കുരു .മുഖക്കുരു വരുന്നതിലൂടെ നിങ്ങൾ പല വിശേഷ പരിപാടികളിൽ പങ്കെടുകാതെ ഇരിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ ഇടയിൽ നിന്നും മാറി നിൽക്കുകയോ ആണ് ചെയ്യാറ്.തൊലിയിൽലുള്ള ചെളികളെല്ലാം പുറത്തേക്ക് വരുന്നതാണ് നമുക്ക് മുഖക്കുരു ആവുന്നത്. മുഖക്കുരു ഒരു സാധാരണ പ്രശ്നം ആയതുകൊണ്ടുതന്നെ പൊതുവേ ആരും തന്നെ മുഖക്കുരുവിന് പ്രത്യേക ചികിത്സയോ അല്ലെങ്കിൽ പ്രത്യേക മരുന്നുകൾ തന്നെ ഉപയോഗിക്കാറില്ല പക്ഷേ അങ്ങനെ ഉപയോഗിക്കാത്തത് കൊണ്ട് മുഖക്കുരു ഒരു പ്രശ്നമായി മാറാം. അമിതമായ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്ന വൈറ്റ് ബ്രഡ് അതേപോലെതന്നെ എണ്ണ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം മുഖകുരു വരാൻ ഇടയാക്കാറുണ്ട് .മുഖക്കുരു വന്നൽ നിങ്ങൾ എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ് മാറാനുള്ള മരുന്ന് മാത്രമല്ല അത് ഇനി മുഖക്കുരു വരാനുള്ള സാധ്യത ഉള്ള സ്ഥലങ്ങളിൽ തേച്ചാൽ വരാതിരിക്കുകയും ചെയ്യും.ഇടയ്ക്കിടയ്ക്ക് മുഖം പച്ചവെള്ളത്തിൽ കഴുകുന്നതും അതേ പോലെ തന്നെ സോപ്പുപയോഗിച്ച് കഴുകുന്നത് മുഖക്കുരു വരാൻ സാധ്യത കുറയ്ക്കും .അതേ പോലെ തന്നെ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചിലരിൽ ഗുണത്തെക്കാൾ ചിലപ്പോൾ ദോഷങ്ങൾ വരാനുള്ള സാധ്യതയുണ്ട് ഉണ്ട്.