പല്ലിലെ വിടവ് മാറ്റം നമുക്ക്

 


പല്ലിലെ വിടവ് എപ്പോഴും നമുക്ക് പ്രശ്നം. ഉണ്ടാകാൻ സാധ്യത ഉള്ളതാണ്.പല്ലുകൾക്കിടയിലെ അകലം പലപ്പോഴും നല്ല ചിരിയുടെ ഭംഗികുറയ്ക്കാറുണ്ട്. പലർക്കും ചിരിക്കാനുള്ള ആത്മവിശ്വാസത്തെ മാത്രമല്ല പൊതുവേയുള്ള ആത്മവിശ്വസത്തേയും ഇത് ബാധിക്കാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും ഈ വിടവ് കാണാറുണ്ട്. എന്നാൽ കുട്ടികളിൽ കാണുന്ന പല്ലിലെ അകലം പാൽപല്ലുകൾ പോയി സ്ഥിരദന്തങ്ങൾ വരുന്നതോടെ കുറയുകയോ ഇല്ലാതാകുകയോ ആണ് പതിവ്. ഒരാളുടെ മൊത്തത്തിലുള്ള ഭംഗിയെ ബാധിക്കുന്ന ഒന്നാണ് പല്ലുകൾക്കിടയിൽ കാണുന്ന വിടവുകൾ. പലുകളിലെ വിടവുകൾ മാറ്റിയാൽ തന്നെ നമ്മുടെ മുഖത്തിന് നല്ല സൗന്ദര്യം കിട്ടും.

പലപ്പോഴും മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുള്ളവരെ കണ്ടാൽ നമ്മുടെ ശ്രദ്ധ നമ്മൾ അറിയാതെ അതിലാകും. പല്ലിലെ വിടവ് ഇല്ലാതാകുന്നതോടെ നമ്മുടെ ചിരി കൂടുതൽ ആകർഷകമാവുകയും നമ്മുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള നമ്മുടെ ശരീരഭാഷയിൽ നമ്മളറിയാതെ പ്രകടമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദന്തഡോക്ടർമാർ പറയുന്നത് പല്ലിലെ വിടവുകൾ അടയ്ക്കൂ, സുന്ദരിയും സന്ദരന്മാരുമായി മാറാൻ തയ്യാറാകൂ എന്ന്.കൂടുതൽ അറിയാൻ വീഡിയോ കാണുക.