വന്നു…. കഷണ്ടിക്ക് മരുന്ന്

മുടികൊഴിച്ചിൽ ഇനി ഒരു പ്രശ്‌നമല്ല. പുരുഷ-സ്ത്രീ ലിംഗ ഭേദമന്യേ എല്ലാവരിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ . അമിത ടെൻഷൻ കൊണ്ട് പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കാത്ത കൊണ്ട് തൈറോയ്ഡ് , ഗർഭകാല പ്രശ്നങ്ങൾ എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് ഒരാൾക്ക്‌ മുടികൊഴിച്ചിൽ ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ട്. മുടികൊഴിച്ചിൽ മാറാൻ ഒരുപാട്‌ മരുന്നുകൾ മാറി മാറി ഉപയോഗിച്ച് നോക്കിയവരാണ് നമ്മൾ. നല്ല ഉറക്കം , പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ മുടി കൊഴിച്ചിൽ നമുക്കു നിയന്ത്രിക്കാൻ പറ്റും. കേശവർത്ഥിനി ലേപനങ്ങൾ മുടിയിൽ തേക്കാൻ ഉള്ള മരുന്നുകൾ എല്ലാം കടകളിൽ ലഭ്യമാണ്. മുടി കൊഴിച്ചാലിനും കഷണ്ടികക്കും വേണ്ടി ഉള്ള ആധുനിക മരുന്നുകളാണ് മിനോസിഡലിൻ, ഫിനാസ്ത്രയ്ഡ്, പ്രോസ്റ്റാഗ്ലണ്ടിൻ , ഹയർ ട്രാൻസ്പ്ലാന്റ , ഡി ർ പി കുത്തിവെപ്പുകൾ തുടങ്ങിയവയാണ്. 


 

ആധുനിക മരുന്നുകൾക്ക് എല്ലാം തന്നെ ഓരോ പാർശ്വഫലങ്ങളും ഉണ്ടാവും. ചൊറിച്ചലുകൾ , തലവേദന , ലൈംഗിക ഉത്തേജക കുറവ് പോലുള്ള പാർശ്വഫലങ്ങൾ വരാൻ ഉള്ള സാധ്യതാ ഉണ്ട്. മിനോസിഡലിൻ ഉപയോഗിച്ചാൽ തലവേദന പോലുള്ള രോഗങ്ങൾ വരാൻ ഉള്ള സാധ്യത കൂടുതലാണ്. ഫിനാസ്ത്രയ്ഡ് പോലുള്ള മരുന്നുകൾക്ക് ലൈംഗിക പ്രശ്നങ്ങൾ വരാൻ ഉള്ള സാധ്യത ഉണ്ട്. ഹയർ ട്രാൻസ്പ്ലാന്റഷൻ ചെയ്താൽ തലവേദന, തലചൊറിച്ചാൽ തുടങ്ങിയ രോഗങ്ങൾ വരാം.